award
മാർത്തോമ്മാ സഭയുടെ മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് ഇന്ത്യൻ എയ്റോസ്പെയ്സ് ടെക്നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് സൊസൈറ്റിയുടെ പ്രസിഡന്റും ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ മുൻ ചെയർമാനുമായ പത്മശ്രീ ഡോ. സി. ജി. കൃഷ്ണദാസ് നായർക്ക് ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്ക്കോപ്പാ നൽകുന്നു.

തിരുവല്ല: മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജുകുട്ടി മെറിറ്റ് അവാർഡ് ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ മുൻ ചെയർമാനും ഇന്ത്യൻ എയ്റോസ്പെയ്സ് ടെക്നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് സൊസൈറ്റിയുടെ പ്രസിഡന്റുമായ പത്മശ്രീ ഡോ.സി.ജി. കൃഷ്ണദാസ് നായർക്കും യുവശാസ്ത്രജ്ഞനുള്ള അവാർഡ് ഐ.ഐ.റ്റി ചെന്നൈ അസോസിയേറ്റ് പ്രൊഫസർ ഡോ.റ്റിജു തോമസിനും കമ്മറ്റി ചെയർമാൻ ഡോ.ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ നൽകി. സഭാ സെക്രട്ടറി റവ. എബി റ്റി.മാമ്മൻ, അത്മായ ട്രസ്റ്റി അഡ്വ.ആൻസിൽ സഖറിയ കോമാട്ട്, സീനിയർ വികാരി ജനറാൾ വെരി റവ. ജോർജ് മാത്യു, വികാരി ജനറാൾ വെരി റവ. ഡോ. ഈശോ മാത്യു, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ സംസാരിച്ചു. സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള ജോർജ് സ്കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കുള്ള സാറാമ്മ ജോൺസ് സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു.