പ്രമാടം: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ വൈകുന്നു. പദ്ധതിയിലൂടെ വെള്ളം എത്തിക്കാൻ കിണറും ടാങ്കും സ്ഥാപിക്കാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് പൈപ്പ് സ്ഥാപിച്ചതെന്ന് പഞ്ചായത്തിലെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എം.കെ. മനോജ് പറഞ്ഞു. മൂന്നു മീറ്റർ മാത്രമുള്ള റോഡുകളുടെ ഒരു വശം മുഴുവൻ തകർന്നുകിടക്കുകയാണ്. അറ്റകുറ്റപ്പണിക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനോജ് ആവശ്യപ്പെട്ടു.