1
എഴുമറ്റൂർ 1156 -ാംനമ്പർ എസ്എൻഡിപി ശാഖായോഗൻ്റെ ആഭിമുഖ്യത്തിൽ നടന്ന വ്യക്തിത്വ വികസന ക്യാമ്പ് എസ്എൻഡിപി യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: എസ്.എൻ.ഡി.പി യോഗം എഴുമറ്റൂർ 1156-ാം ശാഖയുടെ ആഭിമുഖ്യത്തിൽ യുവതി യുവാക്കൾക്കായി ഏകദിന വ്യക്തിത്വ വികസന ക്യാമ്പ് നടത്തി. യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ് സായി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗം ഷാൻ രമേശ് ഗോപൻ ക്ലാസ് നയിച്ചു.ശാഖാ സെക്രട്ടറി പ്രതീഷ്.കെ.ആർ യൂണിയൻ കമ്മിറ്റിയംഗം സനോജ് കുമാർ കളത്തുങ്കമുറിയിൽ എന്നിവർ പ്രസംഗിച്ചു.