മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻകുന്നിൽദേശീയപാത നിർമ്മാണത്തിനായി മണ്ണെടുപ്പിന് അനുമതി നൽകിയതിലുള്ള പ്രതിഷേധവുംശക്തമാകുന്നു.ദേശീയപാത നിർമാണത്തിനായി 54,000 മെട്രിക് ടൺ പച്ചമണ്ണ് കൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്നൽകിയിരിക്കുന്നത്. മണ്ണെടുപ്പ്നടത്തുന്നതിന് ഒരുവർഷത്തേക്കാണ് അനുമതിയെന്നും ഇതിനായി സർക്കാരിൽ വൻതുകയും അടച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. തൊട്ടിപ്പടി -കൊച്ചുവടക്കേപടി റോഡിൽ കൂടി ടോറസ് ഉൾപ്പെടെയുള്ള ടിപ്പർലോറികളിൽ മണ്ണ് കൊണ്ടുപോകുന്നത് നീക്കമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഹനുമാൻ കുന്നിലെജലസംഭരണിയിലേക്കു ജലം പമ്പ് ചെയ്യുന്ന പൈപ്പ് പോകുന്നതും ഈ വഴിയിലൂടെയാണ്. വർഷങ്ങളുടെ പഴക്കമുള്ള പൈപ്പായതിനാൽ കേടുപാടുകൾ സംഭവിക്കുന്നതിനുള്ളസാദ്ധ്യത ഏറെയാണ്. പൈപ്പിന് തകർച്ചയുണ്ടായാൽ ശുദ്ധജല ദൗർലഭ്യവും ഉണ്ടാകാമെന്നാണ് ഉപഭോക്താക്കളുടെആശങ്ക. ടിപ്പർ ലോറിയിൽ നിശ്ചിത അളവിനേക്കാളും ഉയരത്തിൽ കൊണ്ടുപോകുന്നതിനാൽ മണ്ണ് റോഡിൽ വീണ് വാഹനയാത്രക്കാർക്ക് ദുരിതമുണ്ടാകുന്നതായും , പല ഉയർന്ന പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നതായും ആക്ഷേപം ശക്തമാണ്. ഭൂപ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന വിധത്തിലുള്ള മണ്ണെടുപ്പിന് അനുമതി നൽകരുതെന്നാണ് പരിസ്ഥിതി വാദികളുടെയും നാട്ടുകാരുടെയും ആവശ്യം.
. മണ്ണെടുപ്പിനെതിരെ നടന്ന ജനകീയ പ്രതിഷേധം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി. പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. അലക്സ് കണ്ണമല , കഞ്ഞുകോശി പോൾ,കെ.കെ. സുകുമാരൻ, അജി കല്ലുപുര,ജി.കിരൺ, എബി മേക്കരിങ്ങാട്ട്, ബാബു പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.