1

മല്ലപ്പള്ളി : എഴുമറ്റൂർ പരമഭട്ടാരാശ്രമത്തിൽ നടന്ന ചട്ടമ്പിസ്വാമിയുടെ മഹാസമാധി ശതാബ്ദി ആചരണ സമ്മേളനം വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദസ്വാമി ഉദ്ഘാടനം ചെയ്തു. വാഴൂർ തീർത്ഥപാദാശ്രമം മുഖ്യകാര്യദർശി ഗരുഡധ്വജാനന്ദ തീർത്ഥപാദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ഗണപതിഹോമം, ശാന്തിമന്ത്രജപം, ഭട്ടാരകപ്പാന, നാരായണീയ പാരായണം, പ്രസാദ വിതരണം എന്നിവ നടന്നു. ശുകൻ കൈലാസം പൊടിയാട്ടുവിള പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവിന്ദ്രൻ, പഞ്ചായത്തംഗം കൃഷ്ണകുമാർ മുളപ്പോൺ, ആശ്രമം സെക്രട്ടറി സുരേഷ് നവദീപ് എന്നിവർ പ്രസംഗിച്ചു.