പത്തനംതിട്ട : ജില്ലാ ഹയർ സെക്കൻഡറി ഇക്കണോമിക്സ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന എം. അഷ്റഫ് ,എം . പ്രീത, സ്റ്റാൻലി തോമസ് , എസ്.ഗീത, അന്ന ഫിലിപ്പ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ അവാർഡ് നേടിയ അരുൺ മോഹൻ,എൻ.സി.സി. ക്യാപ്ടൻ പദവി ലഭിച്ച കെ.എസ്. മിസി എന്നിവരെ ജില്ലാപഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ അനുമോദിച്ചു. ഇക്കോ പി.ടി.എ. പ്രസിഡന്റ് പി.ആർ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് ജോർജ് കുറ്റിയിൽ, എം.ജി.ഹരികുമാർ ,ഷിബു. കെ.ജോർജ് ,എബി തോമസ് , ടിറ്റി മോൾ അഗസ്റ്റിൻ, ഡോ.അനിത ബേബി,ഷൈനി ജോൺസൺ,എൻ.പി.റോസിലി,കെ.എസ്. അനിത എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ എൻ.മനോജ് കുമാർ (പ്രസിഡന്റ് ),ജെ. പ്രദീപ് കുമാർ (വൈസ് പ്രസിഡന്റ് ),ബിനോയി സ്കറിയ ( സെക്രട്ടറി), ജിനു ഫിലിപ്പ് (ജോ. സെക്രട്ടറി), കെ .എസ് . അനിത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.