പന്തളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂണിറ്റ് സെക്രട്ടറിയും സെൻട്രൽ ട്രാവൻകൂർ മർച്ചന്റ് കോ ഒാപറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന അബ്ദുൽറസാക്ക് ഷായുടെ നിര്യാണത്തിൽ പന്തളം യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു. എ.നൗഷാദ് റാവുത്തർ, ആർ.അജയകുമാർ, ആർ.വി.വിശ്വലാൽ , പി.എസ്.ഷെജീർ, ഷാജി അഭിലാഷ്, നസീർഖാൻ, സുനിൽ വള്ളക്കാലിൽ, ഭേഷജം പ്രസന്നകുമാർ , ഡെന്നീസ് ജോർജ്, മുഹമ്മദ് ഷെഫീക്ക് , ഷാജി ,പ്രദീപ് ,റോയി ജോസഫ് , നൗഷാദ് , ജിനു ജോൺ,ഡോ.റംല കബീർ, പുഷ്പലത തുടങ്ങിയവർ അനുശോചിച്ചു.