പന്തളം: ക്രിസ്തുദേവന്റെ സന്ദേശങ്ങൾ മനുഷ്യരാശിക്ക് പുതു ജീവൻ നൽകുന്നവയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് മഹാ ഇടവക സംഘടിപ്പിച്ച ഫാ.തോമസ് ആക്കനാട്ട് തുണ്ടിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ അദ്ധ്യനായിരുന്നു. ഫാ.ഡോ: ജോൺ തോമസ് കരിങ്ങാട്ടിൽ, രാധ വിജയകുമാർ, പി ജോൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഇടവക സെക്രട്ടറി ബെന്നി മാത്യു സ്വാഗതം പറഞ്ഞു. പെരുന്നാൾ സപ്ലിമെന്റ് പ്രകാശനവും വസ്ത്ര വിതരണവും ചടങ്ങിൽ നടന്നു.