നാരങ്ങാനം: എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയന്റെയും അയിരൂർ ശ്രീനാരായണ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന കിഴക്കൻ മേഖലാ ശ്രീനാരായണ കൺവൻഷൻ 12ന് നാരങ്ങാനം 91 ാം ശാഖാ ഹാളിൽ നടക്കും. രാവിലെ 9ന് ഭക്തിഗാനസുധ . 9.30ന് നടക്കുന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ജി.ദാ വാകരൻ, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ , യൂണിയൻ കൗൺസിലർമാരായ അഡ്വ.സോണി പി.ഭാസ്‌കർ ,പ്രേംകുമാർ മുളമൂട്ടിൽ 'വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ ,യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സോജൻ സോമൻ, ശ്രീനാരായണ മിഷൻ സെക്രട്ടറി കെ.എസ്.രാജേഷ്, യൂണിയൻ കമ്മിറ്റി അംഗം വി.എസ്.സനിൽകുമാർ, എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ എസ്.ശ്രീകുമാർ എന്നിവർ സംസാരിക്കും. 11മുതൽ നിമിഷ ജിബിലാഷിന്റെ പ്രഭാഷണം. ഉച്ചകഴിഞ്ഞ് 2മുതൽ കലാപരിപാടികൾ ഉണ്ടാകും. കോഴഞ്ചേരി യൂണിയനിലെ കിഴക്കൻ മേഖലയിൽ ഉൾപ്പെടുന്ന 91നാരങ്ങാനം: 403 തറഭാഗം, 6460 നാരങ്ങാനം തെക്ക്. 1227 കാട്ടൂർ, 5926 ചെറുകോൽ 152കാരംവേലി,647 കോഴഞ്ചേരി ,268 പരിയാരം, 6247 വരട്ടുചിറ ശാഖകൾ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.