പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി കെ.പി.സി.സി നിർദ്ദേശപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം നാളെ ഉച്ചക്ക് രണ്ടിന് പത്തനംതിട്ട രാജീവ് ഭവനിൽ ചേരും. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ.പി.സി.സി രാഷ് ട്രീയകാര്യസമിതി അംഗം പ്രൊഫ പി.ജെ.കുര്യൻ, യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി, അഡ്വ എം.എം.നസീർ,അഡ്വ.പഴകുളം മധു മറ്റ് നേതാക്കൾ എന്നിവർ പങ്കെടുക്കും.ജില്ലയിൽ നിന്നുള്ള കെ.പി.സി.സി സെക്രട്ടറിമാർ, കെ.പി.സി.സി അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർ നേതൃയോഗത്തിൽ പങ്കെടുക്കും. നേതൃയോഗത്തിന് ശേഷം ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ വിളിച്ചു ചേർത്ത് ബൂത്തുതലത്തിൽ വോട്ട് ചെയ്യാത്തവരുടെ കണക്കെടുപ്പ് നടത്തുവാൻ കെ.പി.സി.സി നിർദ്ദേശം നൽകിയിട്ടുള്ളതായി ഡി.സി.സി അറിയിച്ചു.