vishnu
കാപ്പ ചുമത്തി

അടൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി​ ജയി​ലി​ൽ അടച്ചു. ഏഴംകുളം നെടുമൺ പറമ്പുവയൽകാവ് ക്ഷേത്രത്തിനു സമീപം മുതിരവിള പുത്തൻ വീട്ടിൽ വിഷ്ണു വിജയനെ (30) ആണ് ഒരു വർഷത്തേക്ക് ജയി​ലി​ൽ അടച്ചത്. അടൂർ, ഏനാത്ത്, കുന്നിക്കോട്, കൊട്ടാരക്കര, വിയ്യൂർ, മങ്കര പൊലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ആക്രമണം, മയക്കുമരുന്ന് വിപണനം തുടങ്ങിയ ഇരുപതിലധികം കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. കഴിഞ്ഞവർഷം കാപ്പാ ചുമത്തി ആറുമാസം ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ പ്രതി , കാപ്പാ പ്രകാരം ജയിലിൽ അടക്കപ്പെട്ട സഹോദരങ്ങളായ അടൂർ ഇളമണ്ണൂർ മാരൂരിലുള്ള സൂര്യ ലാലിന്റെയും, ചന്ദ്രലാലിന്റെയും വീട്ടിൽ വച്ച് കണ്ണൂർ കേളകം സ്വദേശിയായ മറ്റൊരു കാപ്പാ കേസ് പ്രതി ജെറിൽ പി.ജോർജ്ജിനെ വധിക്കാൻ ശ്രമിച്ചി​രുന്നു. ഇൗ കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കുകയായിരുന്നു.