d
സാൽവേഷൻ ആർമി വൈദിക വിദ്യാർത്ഥികളുടെ കമ്മിഷനിംഗ് സംസ്ഥാന അധിപൻ ജോൺ വില്യം പോളിമെറ്റ്ല ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സാൽവേഷൻ ആർമി ഉദ്യോഗസ്ഥർ ട്രെയിനിംഗ് കോളജിൽ നിന്ന് വൈദിക പഠനം പൂർത്തീകരിച്ച 'നീതിയിൻ പരിരക്ഷകർ ' എന്ന സെഷൻ കെഡറ്റുകളുടെ ഓർഡിനേഷനും കമ്മീഷനിംഗും തിരുവല്ല സെൻട്രൽ ചർച്ചിൽ നടന്നു. മുഖ്യ കാര്യദർശി ലെഫ്.കേണൽ ഡാനിയേൽ ജെ.രാജ് അദ്ധ്യക്ഷനായി. പേഴ്നൽ സെക്രട്ടറി ലെഫ്.കേണൽ സജു ഡാനിയേലിന്റെ പ്രാരംഭ ഗാനത്തോടെ ശുശ്രൂഷകൾ ആരംഭിച്ചു. മേജർ ജോസ് പി.മാത്യു, ലെഫ്.കേണൽ മേരിക്കുട്ടി യോഹന്നാൻ എന്നിവർ പ്രാർത്ഥന നയിച്ചു. ട്രെയിനിംഗ് ഓഫീസർ ക്യാപ്റ്റൻ അജേഷ് കുമാർ ജോസഫ് സെഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യംപൊളിമെറ്റ്ല കെഡറ്റുകളെ ലെഫ്റ്റിന്റെ പദവിയിലേക്കുയർത്തി. വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡന്റ് കേണൽ രത്നസുന്ദരി പൊളിമെറ്റ്ല പുതിയ ലെഫ്റ്റന്റമാരുടെ മാതാപിതാക്കൾക്ക്സിൽവർ സ്റ്റാർ ബഹുമതി നൽകി.സാൽവേഷൻ ആർമി നാഷണൽ എക്സിക്യൂട്ടീവ് ഓഫീസർ കേണൽ എസ്.പി സൈമൺ ബിരുദദാന ശുശ്രൂഷ നിർവഹിച്ചു.വനിതാ ശുശ്രൂഷകളുടെ നാഷണൽ ഡയറക്ടർ കേണൽ അന്നമ്മ സൈമൺ, പ്രോഗ്രാം സെക്രട്ടറി മേജർ എൻ.ഡി ജോഷ്വാ, മേജർ സി.ജെ ബെന്നി മോൻ, തിരുവല്ല ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ, ട്രെയിനിംഗ് ഉദ്യോഗസ്ഥരായ മേജർ ഇ.കെ.ടെറ്റസ്, ലെഫ്. കിരൺ പി ജോസ്, എന്നിവർ സംസാരിച്ചു.