school
ഇരവിപേരൂർ ജംഗ്ഷനിൽ കൺസ്യൂമർ ഫെഡിന്റെ സ്റ്റുഡന്റ് മാർക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ഇരവിപേരൂർ ജംഗ്ഷനിൽ കൺസ്യൂമർ ഫെഡിന്റെ സ്റ്റുഡന്റ് മാർക്കറ്റ് തുറന്നു. ബ്രാൻഡഡ് സ്കൂൾ ബാഗുകൾ, നോട്ട് ബുക്കുകൾ, പേന, പെൻസിൽ, ടിഫിൻ ബോക്സ്‌, കുട, വാട്ടർ ബോട്ടിൽ എന്നിവ 40% വിലക്കുറവിൽ ലഭിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ്‌ അംഗം ജി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ അമ്മിണി ചാക്കോ, അമിത രാജേഷ്, ത്രേസ്യാമ്മ കുരുവിള, വള്ളംകുളം ഗവ.സ്‌കൂൾ ഹെഡ്മിസ്ട്രസ് സിന്ധു എലിസബേത്ത്, ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തി ടീച്ചർ, കൺസ്യൂമർഫെഡ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ജൂൺ 15 വരെ സ്റ്റുഡന്റ് മാർക്കറ്റ് ഇവിടെ പ്രവർത്തിക്കും.