തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 4538-ാം ആർ.ശങ്കർ മെമ്മോറിയൽ കുന്നന്താനം ഈസ്റ്റ് ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം സമാപിച്ചു. ഇതോടനുബന്ധിച്ച് നടന്ന താലപ്പൊലി രഥഘോഷയാത്ര ഭക്തിസാന്ദ്രമായി. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, പെരുന്ന സന്തോഷ് തന്ത്രി എന്നിവർ ചേർന്ന് രഥഘോഷയാത്ര ഉദ്ഘാടനം ചെയ്തു. മുക്കൂർ പ്രാർത്ഥനാ മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് പുളിന്താനം, പൊയ്കയിൽ മേവശം വഴി വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന രഥഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് ബിജീഷ് വിജയൻ, വൈസ് പ്രസിഡന്റ് പി.എം.ഗോപിനാഥൻ, സെക്രട്ടറി സദാനന്ദപ്പണിക്കർ പി.കെ,യൂണിയൻ കമ്മിറ്റിയംഗം സി.പി.കൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷ്ഠാ വാർഷിക ദിനമായ ഇന്നലെ വിശേഷാൽ പൂജകൾക്ക് ശേഷം അഷ്ടദ്രവ്യ മഹാഗണപതിഹോമം.കലശപൂജ, കലശാഭിഷേകം,സമൂഹസദ്യ എന്നിവയുണ്ടായിരുന്നു. രഥഘോഷയാത്ര ക്ഷേത്രത്തിൽ എത്തിയശേഷം സമൂഹപ്രാർത്ഥന നടന്നു. തുടർന്ന് മഹാഗുരുപൂജയോടെ ഉത്സവം കൊടിയിറക്കി.