ചെങ്ങന്നൂർ : മൃതദേഹവുമായി പോയ ആംബുലൻസിന് തീ പിടിച്ചു. ആലാ എസ്.എൻ.ഡി.പി. ശാഖയുടെ ഉടമസ്ഥതയിലുള്ള വാഹനം ഞായറാഴ്ച ശാഖാ കുടുംബത്തിലെ അംഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം ചെങ്ങന്നൂർ നഗരത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനായി കൊണ്ടുപോകവേ രാത്രി 8.20 യിരുന്നു സംഭവം. പുലിയൂർ പേരിശേരി മഠത്തുംപടി ഓർത്തഡോക്സ് പള്ളിയുടെ കുരിശടിക്കു പിന്നിലെത്തിയപ്പോൾ ബാറ്ററിയിൽ നിന്ന് പുകയും തീയും ഉയർന്നു. ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങി ബന്ധുക്കളെയും കൂട്ടി മൃതദ്ദേഹം റോഡിലിറക്കി. ഫയർ ഫോഴ്സും - പൊലീസുമെത്തി തീയണച്ചു. മറ്റൊരു അംബുലൻസ് വിളിച്ചു വരുത്തി അതിൽ മൃതദ്ദേഹം കയറ്റി മോർച്ചറിയിലേക്ക് മാറ്റി.