മല്ലപ്പള്ളി: പെരുമ്പെട്ടി ശ്രീദുർഗ ബാലഗോകുലം ചൈത്രമാസക്കളരി കുടുംബ സംഗമവും കൊറ്റനാട് പഞ്ചായത്തംഗം ആർ.രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അജില കുമാരി അദ്ധ്യക്ഷത വഹിച്ചു. സുവർണ്ണ ജയന്തി സന്ദേശവും നൽകി. ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി സജികുമാർ സുവർണ ജയന്തി സന്ദേശം നൽകി. തുടർന്ന് ബാലഗോകുലത്തിന്റെ ആദ്യകാല പ്രവർത്തകരെ ആദരിക്കുകയും പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. താലൂക്ക് കൈയെഴുത്ത് മാസിക പ്രകാശനം അഡ്വ. ബാലകൃഷ്ണകുറുപ്പ്' നിർവഹിച്ചു. താലൂക്ക് ഉപാദ്ധ്യക്ഷ ഇന്ദു ശശീന്ദ്രൻ പ്രസംഗിച്ചു.