അടൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് വയല മരുതിനാട് വീട്ടിൽ ക്യഷ്ണചന്ദ്രൻ (15) ന് പരിക്കേറ്റു. പറക്കോട് സ്കൂൾ ജംഗ്ഷന് സമീപം തിങ്കളാഴ്ച രാവിലെ 10.30 ഒാടെയാണ് സംഭവം. പന്നിവിഴ സെന്റ് തോമസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കൃഷ്ണചന്ദ്രൻ പറക്കോട് നിന്ന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അടൂർ - ഏനാത്ത് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ വാതിലിന് സമീപം നിൽക്കുകയായിരുന്നു . ബസ് വളവ് തിരിഞ്ഞപ്പോൾ വാതിൽ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.