07-pdm-rpad
വാട്ടർ അതോറിറ്റി കുഴിച്ച റോഡ്

പന്തളം : കുളനടയിൽ ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ റോഡിൽ കുഴിയെടുത്തത് പൂർവ സ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധം ശക്തം. കുളനട, പനങ്ങാട്, പാണ്ടിശ്ശേരിപ്പടി പാലനിൽക്കുന്നതിൽ പടി വടക്കേ കങ്ങഴപടി മുതലക്കാലപ്പടി തുടങ്ങിയ റോഡുകളാണ് ഇതുമൂലം മാസങ്ങളായി തകർന്നുകിടക്കുന്നത്. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ വാർഡ് മെമ്പർ പുഷ്പ കുമാരി വകുപ്പ് മന്ത്രിക്കും കളക്ടർക്കും പരാതി നൽകി. പൈപ്പുകൾ സ്ഥാപിച്ചതിനു ശേഷം കുഴി നികത്തി റോഡിന്റെ വശങ്ങൾ വാട്ടർ അതോറിറ്റി കോൺക്രീറ്റ് ചെയ്ത് കൊടുക്കണമെന്നാണ് ചട്ടം. റോഡരികിലുള്ളവർക്ക് വീടുകളിലേക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ് പലയിടത്തും. റോഡ് പുനരുദ്ധാരണത്തിന് വേണ്ടി പഞ്ചായത്ത് അനുവദിച്ച പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. പൈപ്പിടാൻ കുഴിച്ച റോഡിന്റെ വശങ്ങൾ വാട്ടർ അതോറിറ്റി കോൺക്രീറ്റ് ചെയ്താലേ പഞ്ചായത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയു.