hostel

പത്തനംതിട്ട : കല്ലറകടവിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ഇൗ അദ്ധ്യയനവർഷം അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പട്ടികജാതിവിഭാഗം, പട്ടികവർഗവിഭാഗം, പിന്നാക്കവിഭാഗം, ജനറൽവിഭാഗം എന്നിവയിലേക്കാണ് പ്രവേശനം. എല്ലാ ദിവസവും ട്യൂഷൻ സംവിധാനവും ലൈബ്രറി സേവനവും രാത്രികാലപഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭിക്കും. ആരോഗ്യ സംരക്ഷണത്തിനുള്ള ഉപകരണങ്ങളും മാനസിക സംരക്ഷണത്തിനുള്ള കൗൺസിലിംഗും ലഭിക്കും. യൂണിഫോം, ഭക്ഷണം, വൈദ്യപരിശോധന എന്നിവ ലഭിക്കും. പോക്കറ്റ്മണി, സ്റ്റേഷനറി സാധനങ്ങൾ, യാത്രക്കൂലി മുതലായവയ്ക്ക് മാസംതോറും നിശ്ചിത തുക അനുവദിക്കും. ഫോൺ : 9544788310.