കോന്നി: ആലപ്പുഴ ജില്ലയിലെ ചിനക്കര തിരുവൈരുർ മഹാദേവക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി കുമ്മണ്ണൂർ വനത്തിലെ തേക്കുമരം കൊണ്ടുപോയി. 1954 ലെ നെല്ലിടാംപാറ തേക്കുതോട്ടത്തിലെ തേക്കാണ് ഇതിനായി മുറിച്ചു മാറ്റിയത്. 3.2 ക്യൂബിക് മീറ്റർ തടിയാണ് ക്ഷേത്രസമിതി വാങ്ങിയത് ഇതിന് നികുതി ഉൾപ്പെടെ 9, 90,000 രൂപ വനം വകുപ്പിന് നൽകി.