 
പന്തളം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ എത്തിയ യുവാവ് പന്തളം പോലീസിന്റെ പിടിയിലായി. കാരയ്ക്കാട് സ്വദേശി അനീഷാണ് അറസ്റ്റിലായത് വെള്ളിയാഴ്ച വൈകിട്ട് 4 നാണ് ഇയാൾ സ്ഥാപനത്തിൽ എത്തിയത്. യഥാർത്ഥ സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം 916 ഹാൾമാർക്ക് മുദ്ര പതിപ്പിച്ച 8 ഗ്രാം തൂക്കം വരുന്ന വളയാണ് നൽകിയത്. 39000 രൂപ കൈപ്പറ്റിയശേഷം മടങ്ങി. ഇന്നലെ വൈകിട്ട് രണ്ടാം പ്രതി അപ്പുവിനൊപ്പം എത്തിയ അനീഷ്, തന്റെ സഹോദരൻ വിജേഷിന്റെ ആധാർ കാർഡ് കാട്ടിയശേഷം തലേദിവസം കൊണ്ടുവന്ന അതേ തരത്തിലു വള പണയം വയ്ക്കാൻ ശ്രമിച്ചു. സംശയം തോന്നിയ മാനേജർ പന്തളം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞവർഷം ഇവർ കുരമ്പാലയിലുള്ള സ്ഥാപനത്തിൽ ഇതേരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു.ഇതിനും കേസെടുത്തു. പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് അനീഷിനെ റിമാൻഡ് ചെയ്തു.
മറ്റ് പ്രതികൾക്കുവേണ്ടി അന്വേഷണം തുടങ്ങി..