body
മണിമലയാറ്റിൽ അജ്ഞാത വയോധികന്റെ മൃതദേഹം

തിരുവല്ല : മണിമലയാറ്റിലെ നീരേറ്റുപുറം പാലത്തിന് സമീപത്തെ കടവിനോട് ചേർന്ന് അജ്ഞാതനായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 75 വയസ് തോന്നിക്കും മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.