മെഴുവേലി: പത്തിശേരിൽ ദേവീക്ഷേത്രത്തിലെ മേടഭരണി മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് പുലർച്ചെ 5.30ന് നടതുറക്കൽ, നിർമ്മാല്യ ദർശനം, അഭിഷേകം, മലർനിവേദ്യം. ഉഷസിൽ അഷ്ടദ്രവ്യ ഗണപതിഹോമം, 6.15ന് ഉഷപൂജ, 7.45ന് പന്തീരടിപൂജ, 8ന് ഭാഗവതപാരായണം, 8.30ന് മഹാമൃത്യുഞ്ജയ ഹോമം, 11.45ന് കുടുംബസംഗമം, വാർഷിക പൊതുയോഗം. ഉച്ചയ്ക്ക് 2ന് കളമെഴുത്തും പാട്ടും, രാത്രി 7.30ന് കൈകൊട്ടിക്കളി, 8.30ന് കുത്തിയോട്ടപ്പാട്ടും ചുവടും. ഉത്സവത്തിന്റെ സമാപന ദിനമായ നാളെ രാവിലെ 7.30ന് പൊങ്കാല, 9.30ന് കലശപൂജ, കലശാഭിഷേകം, 12.30ന് അന്നദാനം,വൈകിട്ട് 4.30ന് ഘോഷയാത്ര, രാത്രി 9ന് ഗാനമേള, തുടർന്ന് വടക്കുംപുറത്ത് ഗുരുതി