പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിലെ താഴെവെട്ടിപ്പുറം 4541-ാം നമ്പർ ടൗൺ ബി ശാഖാ ഗുരുക്ഷേത്രത്തിലെ ഗുരുദേവ വിഗ്രഹ പുനഃപ്രതിഷ്ഠയും അഷ്ടബന്ധ നവീകരണ കലശവും നാളെ ആരംഭിക്കും. വൈകിട്ട് 5ന് നടതുറക്കൽ, ഗുരുഗണപതി പൂജാനന്തരം, ആചാര്യവരണക്രിയ, പ്രസാദശുദ്ധി, വാസ്തുബലി പുണ്യാഹം. 9ന് രാവിലെ 5ന് നടതുറക്കൽ, 5.10ന് ഗുരുപൂജ, ഗണപതിഹോമം, ശാന്തിഹവനം തുടർന്ന് പ്രായശ്ചിത്താദിഹോമം, ശുദ്ധിക്രിയ. 11.30ന് ആത്മീയ പ്രഭാഷണം. ഉച്ചക്ക് 1ന് അന്നദാനം. വൈകിട്ട് 5ന് നടതുറക്കൽ, ബ്രഹ്മകലശപൂജ, കലശാദിവാസം. രാത്രി 7ന് കൈകൊട്ടിക്കളി, കുട്ടികളുടെ വിവിധ കലാപരിപാടികൾ. 10ന് പതിവ് പൂജകൾക്കു പുറമെ രാവിലെ 10നും 10.38നും മദ്ധ്യേ ക്ഷേത്രം തന്ത്രിയും ശിവഗിരിമഠം താന്ത്രിക ആചാര്യനുമായ ശിവനാരായണ തീർത്ഥ സ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടബന്ധക്രിയ . തുടർന്ന് കലശാഭിഷേകം, മഹാഗുരുപൂജ, മംഗളാരതി, ആചാര്യദക്ഷിണ . 12ന് നടക്കുന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖായോഗം സെക്രട്ടറി ദീപേഷ് കെ. ബാലൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയും മുൻ ശാഖാ പ്രസിഡന്റുമായ അഡ്വ. സി.കെ ബോസിനെ ആദരിക്കും. പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. മുൻസിപ്പൽ കൗൺസിലർമാരായ വി.ആർ ജോൺസൺ, കെ.ആർ അജിത്ത് കുമാർ, നീനു മോഹൻ, റോസ്ലിൻ സന്തോഷ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥ്, കെ.എസ് സുരേശൻ, സജിനാഥ്, പി.സലിംകുമാർ, കെ.പി പ്രസന്ന കുമാർ, പി.വി രണേഷ്, മൈക്രോ ഫിനാൻസ് കോ.ഓർഡിനേറ്റർ സലിലനാഥ്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ എന്നിവർ പ്രസംഗിക്കും. ശാഖായോഗം യൂണിയൻ കമ്മിറ്റി അംഗം ജി.സുധീർ സ്വാഗതവും വൈസ് പ്രസിഡന്റ് വിനോദ് കോട്ടയ്ക്കൽ നന്ദിയും പറയും 1.30ന് അന്നദാനം. വൈകിട്ട് 5ന് നടതുറക്കൽ, 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച. രാത്രി 7മുതൽ തൊടുപുഴ ലോഗോബീറ്റ്‌സ് അവതരിപ്പിക്കുന്ന സൂപ്പർ മെഗാഹിറ്റ് ഗാനമേള