പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം ദേശീയ നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഭൂമി നിരപ്പാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. അഴൂർ ഭാഗത്ത് മണ്ണിട്ടത് ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയ ശേഷം കിഫ്ബിയുടെയും നിർമ്മാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെയും ഓഫീസുകൾ ആരംഭിക്കും. ദേശീയ, സംസ്ഥാന സ്പോർട്സ് കൗൺസിലുകളുടെ പദ്ധതി കിഫ്ബി മുഖേനയാണ് നടപ്പാക്കുന്നത്. സിന്തറ്റിക് ട്രാക്, വോളിബാൾ കോർട്ടുകൾ, സ്പോർട്ട്സ് ഹോസ്റ്റലുകൾ തുടങ്ങിയവയാണ് അൻപത് കോടിയുടെ പദ്ധതിയിലുള്ളത്.