mh

കൊടുമൺ : കുറുമ്പകര അനിൽ ഭവനിൽ അനിൽ - കല ദമ്പതികളുടെ മകൾ സുവിഷ്ണയുടെയും വള്ളിക്കോട് മുകളുവിള ജ്യോതി ഭവനിൽ സദാശിവൻ - മിനി ദമ്പതികളുടെ മകൻ ജിഷ്ണുവിന്റെയും വിവാഹം മാതൃകയായി. അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന്റെ കുളത്തിനാൽ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ ഒരുക്കിയ വിവാഹ മണ്ഡപത്തിലാണ് ഇരുവരും വിവാഹിതരായത്. മഹാത്മയിലെ അന്തേവാസികളും സാക്ഷികളായി.ബന്ധുമിത്രാദികൾക്കൊപ്പം മഹാത്മയിലെ അന്തേവാസികൾക്കും വിവാഹ സദ്യ വിളമ്പിയാണ് ഇവർ ജീവിത സന്തോഷം സഹജീവികൾക്ക് കൂടി ഉപകാരപ്രദമാക്കിയത്.