തിരുവല്ല: എം.സി റോഡിൽ പത്രവിതരണത്തിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവിന് പരിക്കേറ്റു. കാട്ടൂക്കര അമ്പാട്ട് പുത്തൻവീട്ടിൽ സനോജ് ജേക്കബ് കുര്യൻ (40) ആണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെ നാലിന് തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് മുന്നിലാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് സ്കൂട്ടറിന് പിന്നിലിടിച്ച് സനോജ് തെറിച്ചുവിഴുകയായിരുന്നു ആന്തരിക രക്തസ്രാവമുണ്ടായി ശരീരമാസകലം മുറിവേറ്റ സനോജിന്റെ കാലിന് ഒടിവുമുണ്ട്. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി യുവിൽ ചികിത്സയിലാണ്. പത്രം ഏജന്റ് കുര്യൻ ജേക്കബിന്റെ മകനാണ്.