തിരുവല്ല : ജനകീയ പ്രതിരോധ സമിതി സ്ഥാപക ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാൽ അനുസ്മരണം ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു കൊടുമൺ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം പുതുശേരി, പ്രൊഫസർ ഫിലിപ്പ് എൻ തോമസ്, സൈമൺ ജോൺ, കവിയൂർ ശിവപ്രസാദ്, അഡ്വ.ഒ.ഹാരിസ്, അഡ്വ.പി.ജി പ്രസന്നകുമാർ, ജയിംസ് കണ്ണിമല, എസ്.രാജീവൻ, റെജി മലയാലപ്പുഴ, അഡ്വ.ടി.എച്ച്.സിറാജുദ്ദീൻ, ബാബു കുട്ടൻചിറ, അനിൽകുമാർ കെ ജി, ഡോക്ടർ എസ് അലീന തുടങ്ങിയവർ സംസാരിച്ചു.