തിരുവല്ല: എസ്.എൻ.ഡി.പി. യോഗം ആഞ്ഞിലിത്താനം ശാഖയുടെ വാർഷിക പൊതുയോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ എഴുമറ്റൂർ സംഘടനാസന്ദേശം നൽകി. ഭാരവാഹികളായി എം.പി.ബിനുമോൻ (പ്രസിഡന്റ്), എൻ.കെ.മോഹൻ ബാബു (വൈസ് പ്രസിഡന്റ്), കെ.ശശിധരൻ (സെക്രട്ടറി), ടി.ഡി.സുനിൽകുമാർ (യൂണിയൻ കമ്മിറ്റിയംഗം), സി ആർ.വാസുദേവൻ, കെ.മോഹനൻ, മധുകുമാർ, രമണി രാജു, ശശികുമാർ, ആനന്ദവല്ലി, വത്സമ്മ മോഹൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.