മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ കെട്ടിടസമുച്ചയ നിർമ്മാണ ഫണ്ടിലേക്ക് വനിതാസംഘം ചെന്നിത്തല മേഖലാ കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷം രൂപ മേഖല കൺവീനർ ബിനി സതീശൻ യൂണിയൻ ചെയർമാൻ കെ.എം.ഹരിലാലിന് കൈമാറി. യൂണിയൻ കൺവീനർ അനിൽ.പി ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായ പി.ബി.സൂരജ്, അനിൽകുമാർ, രാജേന്ദ്രപ്രസാദ്, അമൃത, പുഷ്പാശശികുമാർ, ഹരി പാലമൂട്ടിൽ, വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ് എന്നിവർ സംസാരിച്ചു.