1
പടുതോട് എഴുമറ്റൂർ ബസ്റ്റോ റോഡിൽ എഴുമറ്റൂർ വായനശാല ജംഗ്ഷൻ സമീപം കാർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടം

മല്ലപ്പള്ളി : നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു. പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡിൽ എഴുമറ്റൂർ വായനശാല ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിന് സമീപത്താണ് തിങ്കളാഴ്ച രാത്രി 9നായിരുന്നു അപകടം. എഴുമറ്റൂർ സ്വദേശിയുടെ നിറുത്തിയിട്ടിരുന്ന ആൾട്ടോ കാർ മുമ്പാട്ട് എടുക്കുന്നതിനിടയിൽ എതിർ വശത്തുകൂടി വന്ന കാരമല പുറമല സ്വദേശി നൗഫലിന്റെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഭാഗീകമായി തകർന്നെങ്കിലും യാത്രക്കാർ അടക്കമുള്ള ആർക്കും പരിക്കില്ല.