കോന്നി: ആനത്താവളത്തിൽ മദപ്പാടിലായ കൃഷ്ണയെ കെട്ടിൽ നിന്ന് അഴിച്ചിട്ട് ഏഴുമാസം. രാവിലെ നടത്താനും കൊണ്ടുപോകുന്നില്ല. ഹോസ് ഉപയോഗിച്ച് കുളിപ്പിക്കും. അജീഷാണ് കൃഷ്ണയുടെ പാപ്പാൻ. 2014 ഒക്ടോബർ 27നാണ് കുട്ടിക്കൊമ്പൻ കൃഷ്ണയെയും ഒരു പിടിയാനയെയും കോന്നിയിലെത്തിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സെറ്റിൽമെന്റ് കോളനിയിൽ നിന്നാണ് ഇവയെ പിടികൂടുന്നത്. ജനവാസ മേഖലകളിൽ ഭീതി പരത്തിയ ആനകളെ വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. ശശീന്ദ്രന്റെ നേതൃത്വത്തിൽ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു.
കൊല്ലം സതേൺ സർക്കിൾ ചീഫ് കൺസർവേറ്റർ പി. പുകഴേന്തിയാണ് കുട്ടിക്കൊമ്പന് കൃഷ്ണയെന്നു പേരിട്ടത്. ഷംസുദീനായിരുന്നു കോന്നിയിലെ ആദ്യപാപ്പാൻ. മദപ്പാട് മാറി വരുന്നതായും വൈകാതെ കെട്ടിൽ നിന്ന് ആനയെ അഴിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.