chittayam
ബൻജോ പി ജോസിനെ ചിറ്റയം ഗോപകുമാർ അനുമോദിക്കുന്നു

അടൂർ : പാലമുക്ക് ജനകീയ വായനശാലയുടെയും പുതുമല കാർഷിക വികസന കർഷക സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ സിവിൽ സർവീസ് 59ാം റാങ്ക് ജേതാവ് ബൻജോ പി ജോസിനെ അനുമോദിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു . പി ജി ആനന്ദൻ, പി ഇ ചെറിയാൻ , ബാബു ജോൺ,സുഭദ്രാ ദേവി, ഏഴംകുളം മോഹൻകുമാർ, ആദിത്യ എന്നിവർ സംസാരിച്ചു. .