പന്തളം: പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികളുടെ അവധിക്കാല പഠന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ചെയർമാൻ ഡോ. ജി. വിജയകുമാർ മുഖ്യാതിഥിയായിരുന്നു. വായനയും പുസ്തകങ്ങളും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും കുട്ടികൾ നല്ല പുസ്തകങ്ങൾ ചെറുപ്പം മുതലേ വായിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ.ഒ. വർഗീസ്, റിട്ട. ഡിവൈ.എസ്.പി എൻ.ടി. ആനന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ, അഡ്വ. ജോൺ ഏബ്രഹാം, ഡോ. പി.ജെ. ബിൻസി, ശശി പന്തളം, ശബരി ജി. നാഥ്, മിഥില രഞ്ജിത്, അജി, പ്രണവ് വേണുഗോപാൽ, ബന്യാമിൻ ലിജോ തോമസ്, പി.ആർ. സിസിലി, ജോഹൻ വി. ഷിജോ, ഇഷാൻ എസ്. പിള്ള എന്നിവർ സംസാരിച്ചു.