പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ നിവേദ്യത്തിൽ ഇനി കൃഷ്ണതുളസി മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശം. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണിതെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഹരിപ്പാട് സ്വദേശി സൂര്യാ സുരേന്ദ്രൻ മരിച്ചത് അരളിപ്പൂവിന്റെ ഇതളുകൾ ഉള്ളിൽ ചെന്നാണെന്ന് രാസപരിശോധനയിൽ സ്ഥിരീകരിച്ചാൽ അരളിപ്പൂവ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിന്ന് പൂർണമായും ഒഴിവാക്കും. മുല്ല, തുളസി, തെറ്രി, ജമന്തി, കൂവളം എന്നിവ ക്ഷേത്രവളപ്പിൽ നട്ടുപിടിപ്പിക്കും.