റാന്നി: വീട്ടമ്മയെ ആക്രമിച്ച പ്രതിയെ പിടികൂടുന്നതിനിടയിൽ എസ്.ഐയ്ക്ക് പരിക്ക്.
റാന്നി എസ്.ഐ. ആർ. മനുവിന്റെ വലത്തെ കൈവിരലിനാണ് പൊട്ടലുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അടിച്ചിപ്പുഴ, കിണറ്റുകര, അഭിലാഷ് (24)നെ റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിൽ ഇയാൾ അടിച്ചിപ്പിഴ സ്വദേശിനിയായ വീട്ടമ്മയെ വീട്ടിലെത്തി ആക്രമിക്കുകയും ഇവർ ബഹളം വച്ച് ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് വീട്ടമ്മ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിന്തുടർന്ന് പിടികൂടുന്നതിനിടെയാണ് എസ്.ഐയ്ക്ക് പരിക്കേറ്റത്. എസ്ഐ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.വീട്ടമ്മയെ ആക്രമിച്ചതിലും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിലും ഇയാൾക്കെതിരെ കേസെടുത്തു.