പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പോളിംഗ് ശതമാനത്തിൽ കുറവുണ്ടായെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഡി.സി.സി നേതൃയോഗം വിലയിരുത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.എം.നസീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ, സ്ഥാനാർത്ഥി ആന്റോ ആന്റണി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു , മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.ശിവദാസൻനായർ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ.സുരേഷ്‌കുമാർ, സാമുവൽ കിഴക്കുപുറം, ജോൺസൺ വിളവിനാൽ, കെ.ജയവർമ്മ, റെജി തോമസ്, ടി.കെ.സാജു, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, സജി കൊട്ടക്കാട് എന്നിവർ പ്രസംഗിച്ചു.