08-mohan-babu

കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ മുൻ സെക്രട്ടറിയും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ഡി.സുരേന്ദ്രന്റെ അനുസ്മരണ സമ്മേളനം യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനംചെയ്തു. യൂണിയൻ സെക്രട്ടറി ജി.ദിവാകരന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, കൗൺസിലർമാരായ അഡ്വ.സോണി പി.ഭാസ്‌കർ, പ്രേംകുമാർ മുളമൂട്ടിൽ, സുഗതൻ പൂവത്തൂർ, രാജൻ കുഴിക്കാല, സിനു എസ്.പണിക്കർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.