brothers

അടൂർ : കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അപ്പൂപ്പൻ താടി ത്രിദിന ക്യാമ്പ് സമാപിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ 59-ാം റാങ്ക് നേടിയ ബെൻജോ പി ജോസിനെയും ബ്രദേഴ്‌സ് ഗ്രന്ഥശാലയിൽ നിന്ന് വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു.ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫിസർ സന്ദീപ് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി.