aby
എബി അൽഫോൺസ്

കോഴഞ്ചേരി : മാരാമൺ റിസോർട്ട് ബാറിന്റെ പാർക്കിംഗ് ഏരിയയിൽ യുവാക്കളെ ആക്രമി​ച്ച കേസിൽ മൂന്നുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. വരയന്നൂർ സാബുവിന്റെ വീട്ടിൽ വാടകക്ക് താമസി​ക്കുന്ന തോട്ടപ്പുഴശ്ശേരി പുലൂർ വീട്ടിൽ എബി അൽഫോൺസ് (30), തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് മേച്ചിറയിൽ വീട്ടിൽ ഷെറിൻ ജോയ് (34), കുറിയന്നൂർ കുഴിമണ്ണിൽ സെബാസ്റ്റ്യൻ (34) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് 7ന് ആണ് സംഭവം. സുഹൃത്തുക്കളായ നാരങ്ങാനം നോർത്ത് അഞ്ചുതോട് കുഴിത്തടത്തിൽ അരുൺ (25), റോഷൻ, അനൂപ് എന്നിവർക്കാണ് മർദ്ദനമേറ്റത്.