ചെങ്ങന്നൂർ: ചൂടുകാലത്ത് വൈദ്യുതി തടസപ്പെടുന്നത് സാങ്കേതിക പ്രശ്നങ്ങൾ മൂലമായതിനാൽ ജനങ്ങൾ ക്ഷമം പാലിക്കണമെന്ന് കെ.എസ്ഇ.ബി. ജീവനക്കാരെ ശത്രുക്കളായി കാണരുതെന്നും ബോധവത്കരണ സന്ദേശത്തിൽ പറയുന്നു. വൈദ്യുതി നിലയ്ക്കുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടല്ല, ഉപഭോഗം വർദ്ധിച്ച് പരകോടിയിൽ എത്തി. ഉപഭോക്താക്കൾ കൂടി സഹകരിച്ചാലേ രക്ഷയുള്ളു.

എ.സിയുടെ ഉപയോഗം വർദ്ധിച്ചു. രാത്രി 10.30ന് ശേഷമാണ് ഇപ്പോൾ പീക്ക് ഡിമാൻഡ് ഉണ്ടാകുന്നത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പീക്ക് ഡിമാൻഡ് വർദ്ധിച്ചു. താങ്ങാവുന്നതിലും അധികമാണിത്. ഒരു നിശ്ചിത പരിധിക്കപ്പുറം ഉപഭോഗം ഉയർന്നാൽ ഗ്രിഡ് സ്വയം നിലയ്ക്കും.

വൈദ്യുതി ഉപഭോഗം നിയന്ത്രിതമല്ലെങ്കിൽ പ്രശ്നം കൂടുതൽ രൂക്ഷമാകു. പ്രത്യേകിച്ചും വൈകിട്ട് ഏഴുമുതൽ പുലർച്ചെ രണ്ടുവരെ. വീടുകളിൽ ആവശ്യത്തിലധികം എ.സികൾ ഒഴിവാക്കുക, എ.സിയുടെ ഊഷ്മാവ് 25 ഡിഗ്രിക്ക് മുകളിലാക്കാൻ ശ്രദ്ധിക്കുക, വൈദ്യുതി നിലയ്ക്കുമ്പോൾ സ്വിച്ചുകൾ ഒഫ് ചെയ്യുക. ഇങ്ങനെ ആവശ്യത്തിനുമാത്രം വൈദ്യുതി ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ചില സ്ഥലങ്ങളിൽ ഓഫീസിൽ ഉപഭോക്താക്കൾ എത്തുന്നതും ഉദ്യോഗസ്ഥരുമായി തട്ടിക്കയറുന്നതും വർദ്ധിച്ചിട്ടുണ്ടെന്നും ഇത് ജീവനക്കാരുടെ മനോധൈര്യം കെടുത്തുകയും ജോലിക്ക് തടസമാവുകയും ചെയ്യുമെന്നും കെ .എസ്. ഇ.ബി ഉദ്യോഗസ്ഥൻ ജോസ് പറഞ്ഞു.