മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻകുന്നിലെ മണ്ണെടുപ്പ് ശക്തമായതിനെ തുടർന്ന് 11 ന് രാവിലെ 10 ന് ജനകീയ മാർച്ച് നടത്തുവാൻ സർവകക്ഷിയോഗം തീരുമാനിച്ചു. ദേശീയപാത നവീകരണത്തിനായി തൊട്ടിപ്പടി - കൊച്ചുവടക്കേൽ പടി റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പ് അനുവാദം നൽകിയിരുന്നത് പ്രദേശത്ത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മണ്ണുമായി പോയ ടിപ്പർ ലോറികൾ തടഞ്ഞ ആനിക്കാട് പഞ്ചായത്തിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ നാലുപേരെ തിങ്കളാഴ്ച കീഴ് വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തുടർന്നും മണ്ണെടുപ്പ് ശക്തിപ്പെട്ടതോടെയാണ് ജനകീയ മാർച്ചിന് സർവകക്ഷിയോഗം തീരുമാനമെടുത്തതും., ഇവിടെ കുടിൽ കെട്ടി അനിശ്ചിതകാല സമരം നടത്തുന്നതിനും തീരുമാനമെടുത്തത്.