09-mohan-babu
കോഴഞ്ചേരി യൂണിയനിലെ 95-ാം നമ്പർ വെള്ളിയറ പ്ലാങ്കമൺ ശാഖായോഗത്തിലെ ഗുരുമന്ദിരത്തിന്റെ 41-ാം പ്രതിഷ്ഠാ വാർഷിക സമ്മേളനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റെ മോഹൻ ബാബു ഉത്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ 95-ാം നമ്പർ വെള്ളിയറ പ്ലാങ്കമൺ ശാഖായോഗത്തിലെ ഗുരുമന്ദിരത്തിന്റെ 41-ാം പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനംചെയ്തു. ഗുരുദേവ ദർശന സാക്ഷാത്കാരത്തിലൂടെ മാത്രമേ ലോക സമാധാനം കൈവരുവെന്ന് അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് ആർ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യാതിഥിയായിരുന്നു. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, യൂണിയൻ കൗൺസിലർ സുഗതൻ പൂവത്തൂർ, വനിതാസംഘം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് വിനീത അനിൽ , സെക്രട്ടറി ബാംബി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ വിജയലാൻ നെടുങ്കണ്ടം പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ സിനു എസ്.പണിക്കർ സ്വാഗതവും വനിതാസംഘം യൂണിറ്റ് സെക്രട്ടറി ശ്രീദേവി മോഹൻ നന്ദിയും പറഞ്ഞു.