കോഴഞ്ചേരി: എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയൻ, എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് 11, 12 തീയതികളിൽ തെക്കേമല ഡി.സുരേന്ദ്രൻ സ്മാരക ഹാളിൽ നടക്കും. 11ന് രാവിലെ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു ഉദ്ഘാടനംചെയ്യും. യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, നിയുക്ത യോഗം ഡയറക്ടർ ബോർഡംഗം രാകേഷ്, യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ, സുഗതൻ പൂവത്തൂർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജിനു ദാസ് എന്നിവർ സംസാരിക്കും. രാജേഷ് പൊന്മല,ഡോ. ശരത് ചന്ദ്രൻ, ഷൈലജ രവീന്ദ്രൻ , പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണൻ, അനൂപ് വൈക്കം എന്നിവർ ക്ളാസെടുക്കും. 12ന് വൈകിട്ട് 4.30ന് യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ സർട്ടിഫിക്കറ്റ് വിതരണം നടത്തും. യൂണിയൻ കൗൺസിലർമാരായ അഡ്വ. സോണി പി. ഭാസ്‌കർ, രാജൻ കുഴിക്കാലാ, സിനു എസ്. പണിക്കർ, വനിതാസംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂണിയൻ പഞ്ചാത്ത് കമ്മിറ്റി അംഗങ്ങളായ മിനി മണിയൻ, സുവർണ്ണ വിജയൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സോജൻ സോമൻ, വൈദിക സംഘം യൂണിയൻ ചെയർമാൻ പ്രേം സുന്ദർ എന്നിവർ സംസാരിക്കും.