പള്ളിക്കൽ : ആലുംമൂട് -ചാല റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് ഒാഫീസിന് മുന്നിൽ ധർണ നടത്തി. കെ.മുരളീധരൻ കല്യാണിയുടെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി. പി യോഗം 2006 -ാം നമ്പർ ശാഖാ സെക്രട്ടറി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്തു . രാധാകൃഷ്ണൻ കാഞ്ഞിരവിള , മധു, പ്രഭ , രാധാകൃഷ്ണപിള്ള, ലളിതാമണി, മോഹനൻ പ്ലാവിള, ബാബു,ഷാജി മുരളി ചാല എന്നിവർ സംസാരിച്ചു.