d

പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിൽ പത്തനംതിട്ട കല്ലറകക്കടവിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2024- 25 അദ്ധ്യയനവർഷം യു.പി., ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയിൽ പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന പ്രവൃത്തിപരിചയമുള്ള ട്യൂഷൻ അദ്ധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യു.പി. വിദ്യാർത്ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിനായി പ്ളസ് ടു, പ്രീഡിഗ്രി, ടി.ടി.സി, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി ബി.എഡ്, പി.ജി യോഗ്യതയുള്ള അദ്ധ്യാപകർക്ക് അപേക്ഷിക്കാം. ഫോൺ9544788310, 8547630042.