ചെങ്ങന്നൂർ : അസോസിയേഷൻ ഒഫ് ആട്ടോ മൊബൈൽ വർക്ക് ഷോപ്സ് കേരള ചെങ്ങന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റിന്റെ വിവിധ ഇടങ്ങളിൽ കുടിവെള്ളവിതരണം നടത്തി. കടുത്ത വേനലിൽ യാത്ര ചെയ്യുന്ന കാൽ നടയാത്രക്കാർ വാഹനയാത്രികർ റോഡിന്റെ ഇരുവശങ്ങളിലുള്ള വഴിയോരക്കച്ചവടക്കാർ അങ്ങനെയുള്ള നിരവധി ആളുകൾക്കാണ് കുടിവെള്ള വിതരണം നടത്തിയത്. യൂണിറ്റ് പ്രസിഡന്റ് ജോൺവർഗീസ്, സെക്രട്ടറി സജികുമാർ ട്രഷറർ പ്രമോദ്, വൈസ്പ്രസിഡന്റ് രാജേഷ് ജോയന്റ് സെക്രട്ടറി, വിനോദ്കുമാർ കമ്മിറ്റിഅംഗങ്ങളായ വിജയകുമാർ, മോഹനൻ, ബൈജു യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.