അടൂർ ; മൂന്നാളം ചെറുകുന്നിൽ പുത്തൻവീട്ടിൽ അജിൻ രാജൻ എസ്.എസ്.എൽ. സി പരീക്ഷയിൽ നേടിയ തിളങ്ങുന്ന വിജയം കാണാൻ അച്ഛനില്ല. പിതാവ് ആർ.രാജൻ ബ്രെയിൻ ട്യൂമർ മൂലം മരിച്ചത് രണ്ടാഴ്ച മുമ്പാണ്. സി.പി.ഐ അടൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പന്നിവിഴ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായിരുന്നു. അടൂർ ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ അജിന് എല്ലാ വിഷയങ്ങൾക്കും എ പ്ളസുണ്ട്.