1

മല്ലപ്പള്ളി : പുല്ലുകുത്തി - മല്ലപ്പള്ളി റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് വൃദ്ധയ്ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് പുല്ലുകുത്തി ജംഗ്ഷന് സമീപത്ത് ടിപ്പർ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു അപകടം. ജലനിധിയുടെ പൈപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൽ ഇട്ടിരുന്ന മണ്ണിൽ ഓട്ടോറിക്ഷാ കയറി നിയന്ത്രണം വിടുകയായിരുന്നു.

ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് നവീകരണം നടത്തുമെന്ന് അധി‌കൃതർ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതാണ് അപകടങ്ങൾക്ക് വഴിതെളിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.