പത്തനംതിട്ട : ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം. 81 സ്‌കൂളുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത 10,947 കുട്ടികളിൽ 10,890 പേർ പരീക്ഷ എഴുതിയിരുന്നുള്ളൂ. ഇതിൽ 8,161 പേർ ഉന്നതപഠനത്തിന് അർഹത നേടി. 932 പേർക്ക് എഴുതിയ എല്ലാവിഷയത്തിനും
എ പ്ലസ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ പത്താംസ്ഥാനമാണ് ജില്ലയ്ക്ക്.
ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതിയ 224 കുട്ടികളിൽ 207 പേർ ഉന്നത പഠനത്തിന് അർഹരായി. 92 ശതമാനം വിജയം. 22 പേർക്ക് എഴുതിയ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 38 പേരാണ് പരീക്ഷ എഴുതിയത്. 30 പേർ വിജയിച്ചു. 78 ശതമാനം വിജയം.
നില മെച്ചപ്പെടുത്തി
ജില്ല കഴിഞ്ഞ തവണ പതിനാലാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരുന്നു. 82 സ്‌കൂളുകളിലായി പരീക്ഷയെഴുതിയ 11249 വിദ്യാർത്ഥികളിൽ 8616 പേരാണ് കഴിഞ്ഞ തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 76.59 ശതമാനം.
വൊക്കേഷണൽ ഹയർ സെക്കൻഡറിയ്ക്ക് 65.05
ജില്ലയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ 1628 പേരിൽ 1059 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷം 68.48 ആയിരുന്നു വിജയ ശതമാനം.
ടെക്നിക്കൽ സ്കൂൾ
പരീക്ഷ എഴുതിയ 224 പേരിൽ 207 പേർ ജയിച്ചു ,
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ : 22.
ഓപ്പൺ സ്കൂൾ
38 പേർ പരീക്ഷ എഴുതി, 30 പേർ വിജയിച്ചു.